ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടൽ എന്ന നേട്ടവുമായി ജയ്പുർ രാംബാഗ് പാലസ്. പ്രമുഖ ട്രാവൽ വെബ്സൈറ്റായ ട്രിപ്അഡ്‌വൈസറിന്റെ പട്ടികയിലാണ് രാംബാഗ് പാലസ് ഒന്നാമതെത്തിയത്. റിവ്യൂകളുടെ അടിസ്ഥാനത്തിൽ 15 ലക്ഷം ഹോട്ടലുകളിൽ നിന്നാണ് പട്ടിക തയാറാക്കിയത്.
10 വിഭാഗങ്ങളിലായുള്ള 2023ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്കാരങ്ങളുടെ ഭാഗമായാണ് മികച്ച ആഡംബര ഹോട്ടലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. പട്ടികയുടെ ആദ്യ പത്തിൽ വേറെ ഇന്ത്യൻ ഹോട്ടലുകളില്ല. മാലിദ്വീപിലെ ഒസെൻ റിസർവ് ബോലുഫുഷി രണ്ടാം സ്ഥാനം നേടി. 1985 ൽ നിർമിച്ച കൊട്ടാരമാണ് പിന്നീട് രാംബാഗ് ആഡംബര ഹോട്ടലായി മാറിയത്. ദിവസവാടക 4 ലക്ഷം രൂപയോളം വരുന്ന അത്യാഡംബര മുറികൾ ഹോട്ടലിലുണ്ട്.