ക്രെഡിറ്റ് കാർഡ് ഇടപാട് കൂടി; ഡെബിറ്റ് കാർഡ് കുറഞ്ഞു

SHARE

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 30.1% വർധിച്ചപ്പോൾ, ‍ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകളിൽ 13.2% ഇടിവു രേഖപ്പെടുത്തി. ഡിജിറ്റൽ പരിഷ്കാരത്തിലൂടെ ഇന്ത്യൻ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമായി. എന്നാൽ, പണവിനിയമം ഡിജിറ്റൽ രൂപത്തിലാക്കാനുള്ള സർക്കാർ പദ്ധതികൾക്കു ഗണ്യമായ മാറ്റം പ്രകടമായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. വിനിമയത്തിലുള്ള ആകെ രൂപയുടെ മൂല്യം 7.8% വർധിച്ചു. എണ്ണം 4.4 ശതമാനവും. വിനിമയത്തിലുള്ള 500, 2000 നോട്ടുകൾ മാത്രം 87.9% വരും (മാർച്ച് 31 വരെ). തൊട്ടു മുൻപത്തെ വർഷം ഇത് 87.1% ആയിരുന്നു. എന്നാ‍ൽ, ഇവയുടെ കാര്യത്തിൽ മുൻ വർഷത്തെക്കാൾ നേരിയ കുറവുണ്ടെന്നതിൽ ആശ്വസിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.