ADVERTISEMENT

∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി ചില ബാങ്കുകൾ ലോക്കറുകളുടെ എഗ്രിമെന്റ് പുതുക്കുന്നതിനായി ശാഖകളിലേക്കു വിളിപ്പിച്ചേക്കം. എഗ്രിമെന്റ് പുതുക്കാൻ ആർബിഐ ബാങ്കുകൾക്കു നൽകിയ സമയപരിധി ഡിസംബർ 31 ആണെങ്കിലും ജൂൺ 30 ന് 50% പൂർത്തിയാക്കേണ്ടതുണ്ട്.

∙കുട്ടികളുടെ മ്യൂച്വൽ ഫണ്ടുകളെ സംബന്ധിച്ച സെബിയുടെ പുതിയ നിയമം  15 നു പ്രാബല്യത്തിലാകും. പ്രായപൂർത്തിയാകാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ, മാതാപിതാക്കളുടെയോ നിയമപരമായുള്ള രക്ഷിതാവിന്റെയോ അക്കൗണ്ടുകൾ, കുട്ടികളുടെയും മാതാപിതാക്കളുടെയും (രക്ഷിതാവിന്റെയോ) ജോയിന്റ് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങളേ സ്വീകരിക്കൂ.

∙ഉയർന്ന പെൻഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 26 വരെയാണ്.

∙ ജൂൺ 8ന് റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിക്കും. പലിശയിളവോ, പലിശവർധനയിൽ താൽക്കാലിക വിരാമമോ പ്രതീക്ഷിക്കാം. വായ്പകളെടുക്കുന്നുണ്ടെങ്കിൽ പണനയം ശ്രദ്ധിക്കാം.

∙ അഡ്വാൻസ് ടാക്സ് ഗഡു അടയ്ക്കേണ്ടവർ 15 നു മുൻപ് അടയ്ക്കണം. ശമ്പളമാണു പ്രധാന വരുമാന സ്രോതസ്സെങ്കിലും വാടക, മൂലധനനേട്ടം, പലിശവരുമാനം തുടങ്ങിയവയുള്ളവർ നികുതി ബാധ്യത കണക്കുകൂട്ടി അഡ്വാൻസ് നികുതിയുടെ ആദ്യ ഗഡു അടയ്ക്കണം. ടിഡിഎസിനു (സ്രോസസ്സിൽ കിഴിക്കുന്ന നികുതി) ശേഷം 10,000 രൂപയ്ക്കു മുകളിൽ നികുതി വരുന്നവർക്കാണ് അഡ്വാൻസ് ടാക്സ് ബാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com