ADVERTISEMENT
ഫ്രാങ്ക്ഫർട്ട്∙ യൂറോപ്പിൽ വിലക്കയറ്റത്തോത് ആശ്വാസത്തിലേക്ക്. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലുമായി മേയിലെ നാണ്യപ്പെരുപ്പം 6.1 ശതമാനമായാണ് കുറഞ്ഞത്. ഏപ്രിലിൽ 7 ശതമാനമായിരുന്നു.   കഴിഞ്ഞ ഒക്ടോബറിൽ വിലക്കയറ്റം രണ്ടക്കത്തിൽ എത്തിയിരുന്നു.  അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധ ഫലമായി വിപണിയിൽ ഉൽപന്നവില ഉയരത്തിൽ തന്നെയാണ്. യൂറോസോണിലെ ഭക്ഷ്യവിലക്കയറ്റം 12.5 ശതമാനമാണ്.  ഏപ്രിലിൽ ഇത് 13.5 ശതമാനം ആയിരുന്നു. ഇന്ധനവില മുൻവർഷം ഇതേകാലയളവിനേക്കാൾ 1.7 ശതമാനം കുറഞ്ഞു. ഏപ്രിലിൽ 2.4 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. രാജ്യങ്ങളെ വെവ്വേറെ എടുത്താൽ ജർമനി– 6.1%, ഫ്രാൻസ്– 5.1%, ഇറ്റലി– 7.6% എന്ന നിലവാരത്തിലേക്ക് വിലക്കയറ്റം കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com