ജിഎസ്ടി വരുമാനം 1.57 ലക്ഷം കോടി

gst
Representative image. Photo Credit : Dharmapada Behera/istock
SHARE

ന്യൂഡൽഹി∙ രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി) വരുമാനം തുടർച്ചയായ മൂന്നാം മാസവും 1.50 ലക്ഷം കോടിക്കു മുകളിൽ. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 12 ശതമാനം ഉയർന്ന് 1.57 ലക്ഷം കോടിയാണ് മേയിലെ വരുമാനം. രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉണർവാണ് വരുമാന വർധന സൂചിപ്പിക്കുന്നത്.  കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി 28,411 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി 35,828 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി 81,363 കോടി(ഉൽപന്നങ്ങളുടെ ഇറക്കുമതിയിലൂടെയുള്ള 41,772 കോടി ഉൾപ്പെടെ), സെസ് 11,489 കോടി എന്നിങ്ങനെയാണ് വരുമാനം. ജിഎസ്ടി വരുമാനം ഏപ്രിലിൽ 1.87 ലക്ഷം കോടിയിൽ എത്തിയിരുന്നു. കേരളത്തിന്റെ ജിഎസ്ടി വരുമാനം മേയിൽ 2297 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2064 കോടിയും. വളർച്ച 12%.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.