ഉയരെ ജാപ്പനീസ് വിപണി; മൂന്നു പതിറ്റാണ്ടിന്റെ മികവിൽ നിക്കൈ സൂചിക

HIGHLIGHTS
  • നിക്കൈ സൂചികയിൽ 202 സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കി
  • ടോപിക്സ് ഇൻഡക‍്സ് 1.55% മുന്നേറി
Nikkei
Representative Image (Picture credit:ayo888/iStock)
SHARE

ടോക്കിയോ ∙ മൂന്നു പതിറ്റാണ്ടിനിടയിലെ മിന്നും പ്രകടനവുമായി നിക്കൈ സൂചിക. അമേരിക്ക കടമെടുപ്പു പരിധി ഉയർത്തിയതും ഫെഡ് റിസർവ് പലിശനിരക്ക് മാറ്റില്ലെന്ന സൂചനയും ഏഷ്യൻ വിപണികളെ സ്വാധീനിച്ചു. ഇന്ന് ജാപ്പനീസ് വിപണിയിൽ നിക്കൈ സൂചിക 1.21% ഉയർന്ന് 31,384.93 ലെത്തി. 1990 ജൂലൈക്കു ശേഷം സൂചികയുടെ വിപണിയിലെ മികച്ച പ്രകടനമാണിത്. ടോപിക്സ് ഇൻഡക‍്സ് 1.55% നേട്ടത്തിൽ 2182.7 ൽ ക്ലോസ് ചെയ്തു. 

2022 ഓഗസ്റ്റിനു ശേഷമുള്ള മികച്ച നിലയിലാണ് യുഎസ് സൂചി‌കകളെല്ലാം വിപണിയിൽ വ്യാപാരം നടത്തിയത്. അമേരിക്കൻ വിപണിയിലെ അനിശ്ചിതത്വം മാറിയതിനെ തുടര്‍ന്ന് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഓഹരികൾ വിപണിയില്‍ 4.3% വരെ മുന്നേറി. കടമെടുപ്പു പരിധി ഉയർത്തുന്നതു സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും തമ്മിൽ ധാരണയിലെത്തിയത് നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. 31.4 ലക്ഷം കോടി ഡോളറിന്റെ കടമെടുപ്പു പരിധി വർധിപ്പിക്കേണ്ടി വരുന്നത് കുറച്ചു ദിവസങ്ങളായി വിപണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇനിയൊരു വർധനവുണ്ടാകില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ ഉറപ്പിലാണ് കാര്യങ്ങൾ ഒത്തുതീർപ്പിലേക്കെത്തിയത്.

Tokyo stock exchage
ടോക്കിയോ സ്റ്റോക്ക് എക‍്സ‍്ചേഞ്ച് ( Picture credit:winhorse/iStock)

പണപ്പെരുപ്പം ലഘൂകരിക്കുന്നതിനായി കേന്ദ്രബാങ്കിന്റെ 2% സഹനപരിധിയാണ് ജപ്പാന്റെ ലക്ഷ്യം. എന്നാൽ ഈ നിരക്കിലേക്കെത്താനുള്ള സാവകാശം ബാങ്കിനു ലഭിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ജപ്പാൻ ഗവർണര്‍ കസുവോ ഉയിഡ അറിയിച്ചു. കഴിഞ്ഞ 5 സെഷനുകളിലായി നിക്കൈ സൂചിക 2% ഉയർന്നു. തുടർച്ചയായ എട്ടാമത്തെ സെഷനും ഇതോടെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികയിൽ ലിസ്റ്റ് ചെയ്ത ഓഹരികളിൽ 202 സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കിയപ്പോൾ 16 എണ്ണം മാത്രമാണ് നഷ്ടത്തിൽ അവസാനിച്ചത്.

English summary: Japan's Nikkei closes at 32-year hig

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.