പഴയ ഭവന വായ്പ അടച്ചു തീർക്കാൻ ഈ പണം ഉപയോഗിച്ചാൽ നികുതി ബാധ്യതയുണ്ടോ?

housing-loan
SHARE

Q- സ്വർണം വിൽക്കുമ്പോഴുണ്ടാകുന്ന ലാഭത്തിന് മൂലധന നേട്ട നികുതി നൽകണമല്ലോ. ഈ പണം വീടുവയ്ക്കാനോ വീട് വാങ്ങാനോ ഉപയോഗിച്ചാൽ നികുതി ബാധ്യത ഒഴിവാകുമെന്ന് കേട്ടിട്ടുണ്ട്. പഴയ ഭവന വായ്പ അടച്ചു തീർക്കാൻ ഈ പണം ഉപയോഗിച്ചാൽ നികുതി ബാധ്യതയുണ്ടോ? -ഷാനവാസ് തെച്ചിലക്കാട്

A- സ്വർണത്തിന്റെ വിൽപന തുകമേൽ മൂലധന നേട്ട നികുതി ബാധ്യതയുണ്ട്. 36 മാസത്തിൽ കൂടുതൽ സമയം കൈവശം വച്ചതിനുശേഷമാണ് സ്വർണവിൽപന നടത്തുന്നതെങ്കിൽ വിൽപനയിൽ നിന്നുള്ള മൂലധന നേട്ടത്തെ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കണം. വിൽപനത്തുക ഉപയോഗിച്ച് പഴയ ഭവന വായ്പ അടച്ചാൽ മാത്രം നികുതി കിഴിവ് അവകാശപ്പെടാവുന്നതല്ല. വകുപ്പ് 54എഫിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ ഒരു വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്താൽ  ദീർഘ കാല മൂലധന നേട്ടത്തിന്മേലുള്ള നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാം. വിൽപന തീയതി കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിലോ വിൽപന തീയതിക്കു മുൻപുള്ള ഒരു വർഷത്തിനുള്ളിലോ പുതിയ വീട് വാങ്ങണം. വീട് നിർമിക്കുകയാണെങ്കിൽ വിൽപന തീയതിയിൽ  നിന്ന് മൂന്ന് വർഷത്തിനുള്ളിൽ നിർമാണം കഴിയണം .- പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.