ADVERTISEMENT

മുംബൈ. വെള്ളിയാഴ്ച (ജൂൺ 2ന്) നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച് വിപണി. കഴിഞ്ഞ മാസത്തെ വിപണനഡാറ്റ പുറത്തുവന്നതോടെ ഓട്ടോ സൂചികകളെല്ലാം നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹീറോ മോട്ടോകോർപ് വ്യാപാരത്തിനിടയിൽ 4% വരെ മുന്നേറി. യുഎസ് പലിശനിരക്ക് ഉയർത്തില്ലെന്ന സൂചനയും ഇന്ത്യൻ വിപണിയെ ആകർഷകമാക്കുന്നുണ്ട്.

 

Representative Image (Picture credit: Shutterstocks)
Representative Image (Picture credit: Shutterstocks)

നിഫ്റ്റി 50 ഇന്നലത്തെ വ്യാപാരത്തിൽ 0.25% ഉയർന്ന് 18,534.1യിലും സെൻസെക്സ് 0.19% നേട്ടത്തിൽ 62,547.11ലും വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ച്ച രണ്ടു സൂചികകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം നടത്തിയത്. ഡിസംബറിനു ശേഷം നിഫ്റ്റി അതിന്റെ ഏറ്റവും ഉയർന്ന ലെവലിലേക്ക് എത്തി. റെക്കോർഡ് നേട്ടത്തിനടുത്തെത്താൻ 2%ത്തിന്റെ കുറവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏഷ്യാ-പസഫിക് സ്റ്റോക്കുകളെടുത്താൽ ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും മുന്നേറ്റമുണ്ടായത് നിഫ്റ്റിയിലാണ്.

 

നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് 100 സൂചികകൾ 0.5% ഉയർന്നു. ഇതോടെ തുടർച്ചയായ പത്താമത്തെ ആഴ്ചയിലും നേട്ടമെടുപ് തുടർന്നു. പണപ്പെരുപം കുറഞ്ഞതും, സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെടുത്താനായതും രാജ്യത്തെ വ്യാവാസായിക ഉത്പാദനം വർധിച്ചതും നിക്ഷേപകരുടെ പ്രതീക്ഷ ഉയർത്തി. സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായത്തിൽ യുഎസ് പലിശനിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ല. കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ചും വിപണിയിൽ നിക്ഷേപകർ ആശങ്കയിലാണ്.

 

ഇന്നലെ മാർക്കറ്റിൽ ഓട്ടോ സൂചികയിൽ ഹീറോ മോട്ടോകോർപ് 3.3% ശതമാനവും മെറ്റൽ സെക്ടറിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ് 3.5 ശതമാനവും മുന്നേറി. ഹിൻഡാൽകോയുടെ യുഎസ് യൂണിറ്റ് കൊക്കകോളയുമായി പുതിയ കരാർ ഉണ്ടാക്കിയതാണ് നേട്ടത്തിനു കാരണം. ബ്ലോക് ഡീലുകളിൽ സൊമാറ്റോ 4.7% വരെ ഉയർന്നു. 20കോടി ഡോളർ സമാഹരിക്കുന്നതായി അപ്പോളോ ഹോസ്പിറ്റൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി 3.2% നേട്ടമുണ്ടാക്കി. ഐടി സൂചികയിൽ ഇൻഫോസിസ് നഷ്ടത്തിൽ തുടരുന്നു. നിഫ്റ്റി 50യിലെ ഐടി ഭീമൻ 1.6% നഷ്ടം ഈയാഴ്ചയിൽ നേരിട്ടു.

English summary- Indian market ends with small gains this week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com