പിൻ വേണ്ട: വിപ്ലവം സൃഷ്ടിക്കാൻ സാംസങ് ബയോമെട്രിക് കാർഡ്

Samsung-Biometric-Card
SHARE

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ പിൻ സംവിധാനം ഇല്ലാതാക്കുന്ന സാംസങ്ങിന്റെ ബയോമെട്രിക് കാർഡ് വരുന്നു. ജനുവരിയിൽ നടന്ന രാജ്യാന്തര കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ മികച്ച ഇന്നവേഷനുള്ള പുരസ്കാരം നേടിയ സാംസങ് സാങ്കേതികവിദ്യ കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനു പുറമേ, ഇടപാടുകളുടെ വേഗവും വർധിപ്പിക്കും.  പിൻ ഉപയോഗിക്കുന്നതിനു പകരം കാർഡിൽ നിശ്ചിത സ്ഥാനത്ത് കാർഡുടമ തള്ളവിരൽ വച്ചാൽ മതി. ബയോമെട്രിക് കാർഡുകൾ മോഷണം പോയാലും പണം നഷ്ടപ്പെടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.