സിഇഒയായി ലിൻഡ ചുമതലയേറ്റു, ജോ ബെനറോക്കും ട്വിറ്ററിലേക്ക്

linda
ലിൻഡ യാക്കറിനോ
SHARE

 ട്വിറ്റർ സിഇഒ ആയി ലിൻഡ യാക്കറിനോ ചുമതലയേറ്റു. അമേരിക്കൻ മാധ്യമസ്ഥാപനമായ എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡ്വെർടൈസിങ് ആൻഡ് പാർട്നർഷിപ് ചെയർമാനായിരുന്നു ലിൻഡ. എൻബിസിയിലെ തന്റെ വിശ്വസ്തനായ ജോ ബെനറോച്ചിനെ ലിൻഡ ട്വിറ്ററിലേക്ക് സ്വാഗതം ചെയ്തു. ബെനറോച്ച് ട്വിറ്ററിൽ സുപ്രധാന പദവി വഹിക്കും. സിഇഒ സ്ഥാനം ഒഴിഞ്ഞതോടെ ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളിൽ ഇലോൺ മസ്ക് കൂടുതൽ സമയം ചെലവഴിക്കും. എക്സിക്യൂട്ടീവ് ചെയർമാൻ പദവിയാണ് ഇനി മസ്ക് ട്വിറ്ററിൽ വഹിക്കുക.

English Summary:  linda yaccarino takes charge as twitter ceo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA