എത്തുന്നു, ഹോണ്ടയുടെ എലിവേറ്റ്

Mail This Article
×
കൊച്ചി∙ എലിവേറ്റ് അവതരിപ്പിച്ച് ഹോണ്ട മിഡ് സൈസ് എസ്‌യുവി മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചു. ജൂലൈ മുതൽ ബുക്കിങ് ആരംഭിക്കും. 2030 ഓടെ 5 എസ്‌യുവികൾ വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. എലിവേറ്റിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉത്സവകാലത്ത് ഇന്ത്യൻ വിപണിയിൽ കാർ എത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എലിവേറ്റ് ഇന്ത്യയിൽ നിർമിച്ച് മറ്റു രാജ്യങ്ങളിലേക്കു കയറ്റിയയയ്ക്കുകയും ചെയ്യും. 121 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ മാനുവൽ, സിവിടി ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുകളിൽ ലഭിക്കും. 3 വർഷത്തിനകം ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.