ന്യൂഡൽഹി ∙ അദാനി പവർ, അദാനി ട്രാൻസ‍്മിഷൻ എന്നിവയുൾപ്പെടെ നാല് അദാനി കമ്പനികളുടെ പ്രൈസ് ബാൻഡിൽ മാറ്റം വരുത്തി നാഷനൽ സ്റ്റോക്ക് എക‍്സ‍്ചേഞ്ച്. ഇന്നുമുതൽ ഓഹരികൾക്ക് ഒരു ദിവസത്തെ വ്യാപാരത്തിൽ വില പരിധിയിൽ നിശ്ചിത ശതമാനത്തിനു മുകളിലേക്കോ താഴേക്കോ ഓഹരി വിലയിൽ മാറ്റം സാധ്യമല്ല.
അദാനി പവർ കമ്പനിയുടെ പ്രൈസ് ബാന്‍ഡ് ഒരു ദിവസം പരമാവധി അഞ്ചു ശതമാനത്തിൽനിന്ന് 20 ശതമാനത്തിലേക്കും അദാനി വിൽമർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ‍്മിഷൻ എന്നിവയുടെ പരിധി അഞ്ചു ശതമാനത്തിൽനിന്ന് 10 ശതമാനമാക്കിയും എക‍്സ‍്ചേഞ്ച് ഉയർത്തി. 172 കമ്പനികളുടെ വിലപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക‍്സ‍്ചേഞ്ച് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ബോംബെ സ്റ്റോക്ക് എക‍്സ‍്ചേഞ്ചും നാഷനൽ സ്റ്റോക്ക് എക‍്സ‍്ചേഞ്ചും അദാനി ട്രാൻസ‍്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികളുടെ പ്രൈസ് ബാൻഡ് കുറച്ചത്. ചെറിയ സമയം കൊണ്ട് കമ്പനികൾ വലിയ ലാഭമെടുപ്പുണ്ടാക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. യുഎസിലെ ഹിൻഡൻബർഗ് റിസര്‍ച്ച് കമ്പനി അദാനി ഓഹരികൾക്കെതിരെ രംഗത്തു വന്നതാണ് പ്രൈസ് ബാൻഡിൽ മാറ്റം വരുത്താനുള്ള കാരണം.
English summary- NSE raises price band of four Adani Group companies