ADVERTISEMENT
ന്യൂഡൽഹി∙ 4ജി, 5ജി സേവനം ലഭ്യമാക്കാനായി ബിഎസ്എൻഎലിന് 89,047 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഇതോടെ ഉടനടി 4ജി സംവിധാനം രാജ്യമാകെ നടപ്പാക്കാനുള്ള നീക്കത്തിന് കൂടുതൽ വേഗം കൈവരും. മൂന്നാം തവണയാണ് ബിഎസ്എൻഎലിന് പുനരുജ്ജീവന പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. 2019ലാണ് ബിഎസ്എൽഎലിന് ആദ്യ പാക്കേജ് ആയ 69,000 കോടി രൂപ കേന്ദ്രം അനുവദിച്ചത്. 2022ൽ 1.64 ലക്ഷം കൂടി അനുവദിച്ചു. രണ്ട് പാക്കേജുകളുടെ ഫലമായി ബിഎസ്എൻഎലിന്റെ കടബാധ്യത 32,944 കോടിയിൽ നിന്ന് 22,289 കോടിയായി കുറഞ്ഞിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com