പിന്നോട്ടടിച്ച് വിപണി; ഐടി സ്റ്റോക്കുകളിൽ നഷ്ടം തുടരുന്നു

bombay–stock–exchange
ബോംബെ സ്റ്റോക്ക് എക‍്സ്ചേഞ്ച് (Picture credit: Shutterstocks)
SHARE

മുംബെ ∙ തുടർച്ചയായ രണ്ടാമത്തെ ദിവസവും നഷ്ടം നേരിട്ട് ഇന്ത്യൻ വിപണി. എഫ്എംസിജി, ഐടി സ്റ്റോക്കുകളാണ് മാർക്കറ്റില്‍ വലിയ ഇടിവ് നേരിട്ടത്. ആഴ്ചയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് സെന്‍സെക‍്സ് 0.35% നഷ്ടത്തിൽ (223.01പോയിന്റ്) 62,625.63ലും നിഫ്റ്റി 0.38% ഇടിവിൽ (71.15 പോയിന്റ്) 18,563.4 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണനത്തിനിടയിൽ സെൻസെക‍്സ് 253.9 പോയിന്റ് വരെ താഴേക്കു പോയി.  

സെൻസെക‍്സിലെ പ്രധാന ഓഹരികളിൽ ടാറ്റ സ്റ്റീലാണ് കനത്ത നഷ്ടം നേരിട്ടത്. ഏകദേശം 2 ശതമാനം വരെ ഓഹരിയിൽ ഇടിവുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടാറ്റ കൺസൽറ്റൻസി സർവീസസ്, റിലയന്‍സ് ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ ഇന്ന് വിപണിയിൽ പിന്നോട്ടു പോയി. നേട്ടമുണ്ടാക്കിയവയിൽ ഇൻഡസ്ഇൻഡ് ബാങ്ക്,ആക‍്സിസ് ബാങ്ക്,ലാർസൻ ആൻഡ് ട്രൂബോ, പവർ ഗ്രിഡ്, അൾട്രാ ടെക് സിമന്റ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ്  മുന്നിട്ടു നിൽക്കുന്നത്. 

ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായി, ഹോങ്കോങ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ യൂറോപ്യൻ മാർക്കറ്റുകൾ നെഗറ്റീവ് സോണിലാണ്. യുഎസ് മാർക്കറ്റ് ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് 0.38% ഉയർന്ന് ബാരലിനു 76.25 രൂപയിലെത്തി. 

English summary- Market benchmark slip for second day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.