ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ  എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്‌റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം ‘നമ്പിസാറ്റ് 1’ അവതരണം ഇന്നു 2.30 നു മന്ത്രി പി.രാജീവ് നിർവഹിക്കും. റോബട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘ഐ എയ്റോ സ്‌കൈ’ നിർമിച്ച ഉപഗ്രഹത്തിനു ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണു നൽകിയത്. ഇടപ്പള്ളി മലബാർ ഗേറ്റ് അപ്പാർട്മെന്റിൽ നടക്കുന്ന ചടങ്ങിൽ ഐ ഹബ് റോബട്ടിക്‌സിന്റെ പുതിയ പ്രൊഡക്‌ഷൻ ഹൗസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 

ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1 ന്റെ ദൗത്യമെന്ന് ഐ ഹബ് റോബോട്ടിക്‌സ് സിഇഒ ആദിൽ കൃഷ്ണ പറഞ്ഞു. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റർ വലുപ്പം മാത്രമാണുള്ളത്. റിമോട്ട് സെൻസിങ് ക്യാമറ, ഡേറ്റയും വോയ്‌സ് സിഗ്നലുകളും ഭൂമിയിലേക്ക് അയയ്ക്കുന്ന കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണു സാറ്റലൈറ്റിലുള്ളത്. നമ്പി സാറ്റ് 1, ഐഎസ്ആർഒയുടെ റോക്കറ്റിൽ വിക്ഷേപിക്കാനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. എയ്റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന റോക്കറ്റ് 2026 ൽ വിക്ഷേപിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com