സൈബർ സുരക്ഷ; ആഗോള വല വിരിച്ച് പ്രിവേലന്റ് എഐ

HIGHLIGHTS
  • കേരളത്തിൽനിന്നുള്ള കമ്പനിയുടെ എഐ അധിഷ്ഠിത സോഫ്റ്റ്‌വെയറിന് ബഹുരാഷ്ട്ര ഭീമൻ കമ്പനികളിൽ വൻ സ്വീകാര്യത
cyber-security
SHARE

കൊച്ചി∙ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ ആഗോള കമ്പനികൾക്ക് ലഭ്യമാക്കി കേരളത്തിൽനിന്നുള്ള കമ്പനി.  ലണ്ടനിലും ഇൻഫോപാർക്കിലുമായി പ്രവർത്തിക്കുന്ന പ്രിവേലന്റ് എഐ (പിഎഐ) കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപം കൊടുത്ത 4 ഉൽപന്നങ്ങൾ ആഗോള ബഹുരാഷ്ട്ര കമ്പനികൾ ഉപയോഗിച്ചു തുടങ്ങി.

പ്രിവേലന്റിന്റെ സ്ഥാപകരിൽ ബ്രിട്ടനിലെ ശക്തമായ സൈബർ ചാര ഏജൻസി ജിസിഎച്ച്ക്യൂ മുൻ ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമുണ്ടെന്നതാണ് കേരളത്തിലെ ഐടി കമ്പനിക്ക് ആഗോള തലത്തിൽ വിശ്വാസ്യത നേടിത്തരുന്നത്. സർ ഇയാൻ ലൊബാനും ആൻഡി ഫ്രാൻസുമാണ് ജിസിഎച്ച്ക്യൂ മുൻ ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറും. ഇവരും ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മലയാളി അരുൺരാജും ബ്രിട്ടിഷുകാരൻ പോൾ സ്റ്റോക്സുമാണ് പ്രിവേലന്റിന്റെ ബുദ്ധികേന്ദ്രം.

കഴിഞ്ഞ 12 മാസം കൊണ്ട് രൂപം കൊടുത്ത സൈബർ പ്രതിരോധ ഉത്പന്നങ്ങൾ ഇവയാണ്. 1. എന്റിറ്റി ഗ്രാഫ്. 2. സൈബർ അസറ്റ് മാനേജ്മെന്റ്. 3. വൾനെറബിലിറ്റി ആൻഡ് റിസ്ക്ക് അനലിറ്റിക്സ്. 4. കൺടിന്യൂവസ് കൺട്രോൾ മോണിറ്ററിങ്. ഇവ വിപണിയിലെത്തിയതോടെ ഇൻഷുറൻസ്, ടെലികോം, ധനകാര്യ സർവീസ്, പേയ്മെന്റ് പ്രോസസ് മേഖലകളിലെ ബഹുരാഷ്ട്ര ഭീമൻ കമ്പനികളിൽ നിന്നു വൻ സ്വീകരണമാണു ലഭിച്ചതെന്ന് സിഇഒ അരുൺരാജ് ചൂണ്ടിക്കാട്ടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.