ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ വകുപ്പിനു കീഴിൽ സംരംഭങ്ങൾ നടത്തിപ്പോരുന്ന 40 പ്രദേശങ്ങൾക്കാണു വ്യവസായ എസ്റ്റേറ്റ് പദവി. ഇവിടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി എളുപ്പത്തിലാക്കാൻ ‘ഏകജാലക ക്ലിയറൻസ് ബോർഡും’ നിലവിൽ വന്നു.എറണാകുളം എടയാർ, തൃശൂർ പുഴയ്ക്കൽ പാടം, പാലക്കാട് കഞ്ചിക്കോട്, ആലപ്പുഴ അരൂർ, തിരുവനന്തപുരം വേളി തുടങ്ങി 40 പ്രദേശങ്ങളാണു വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചത്. 

  നേരത്തെ നിലവിലുള്ളതാണെങ്കിലും ഇവിടങ്ങളിലെ സംരംഭങ്ങൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഇതോടെ ലഭിക്കുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വിവിധ തരം ലൈസൻസുകൾ, അനുമതികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അതിവേഗം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടാണു സർക്കാർ വിജ്ഞാപനം. കലക്ടർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, മലിനീകരണ നിയന്ത്രണ ബോർഡ്, നഗര ഗ്രാമാസൂത്രണ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫിസർമാർ അടങ്ങിയതാണ് ഏകജാലക ക്ലിയറൻസ് ബോർഡ്.  

ഇടുക്കിയിലെ 5 ഏക്കറുള്ള മുട്ടം ആണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. പാലക്കാട്ടെ കഞ്ചിക്കോട് ഏറ്റവും വലുതും; 532.8 ഏക്കർ വിസ്തൃതി. എറണാകുളത്തെ എടയാർ ആണു വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് - 435.29 ഏക്കർ. 

വ്യവസായ എസ്റ്റേറ്റുകൾ 

തിരുവനന്തപുരം - 2

കൊല്ലം-2

പത്തനംതിട്ട-1

ആലപ്പുഴ -6

കോട്ടയം-3

ഇടുക്കി - 1

എറണാകുളം - 6

തൃശൂർ - 6, 

പാലക്കാട് -5

മലപ്പുറം - 1

കോഴിക്കോട് -2 

കണ്ണൂർ - 1

കാസർകോട് - 4 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com