ADVERTISEMENT
ആലപ്പുഴ∙ വിദേശ വിപണി പിടിക്കാൻ ലാറ്റക്സ് ടഫ്റ്റഡ് മാറ്റുകളുമായി കയർഫെഡ്. ലാറ്റക്സ് പാളിയിൽ കയർ ഉറപ്പിച്ചു നിർമിക്കുന്ന ചവിട്ടികളാണിവ.  പ്രകൃതി സൗഹൃദമാണെന്നതാണു ലാറ്റക്സ് ഉൽപന്നങ്ങൾക്കു സ്വീകാര്യത കൂട്ടുന്നത്. കണിച്ചുകുളങ്ങര കയർ പാർക്കിലെ പിവിസി ടഫ്റ്റഡ് യൂണിറ്റിലാണു ലാറ്റക്സ് ടഫ്റ്റ്ഡ് ഉൽപന്നങ്ങൾ നിർമിക്കുക. മാറ്റുകൾക്കും കയറ്റുമതി ഓർഡറുകളെത്തിയതോടെയാണു കയർ പാർക്കിലെഈ യൂണിറ്റ് പ്രവർത്തനം പുനരാരംഭിച്ചത്. വിദേശ വ്യാപാര ലൈസൻസ് പുതുക്കി വിദേശ വ്യാപാരം ആരംഭിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com