ഹോം അല്ലെങ്കിൽ വർക് ഫ്രം ഹോം
Mail This Article
×
കോവിഡിനു ശേഷം വർക് ഫ്രം ഹോം അവസാനിപ്പിക്കുമ്പോൾ ഐടി കമ്പനികളിൽ നിന്ന് വനിതാ ജീവനക്കാർ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നു. ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) നിന്ന് വലിയ തോതിൽ വനിതാ ജീവനക്കാർ പിരിഞ്ഞുപോയി. റിക്രൂട്മെന്റിൽ ടിസിഎസ് വനിതാ ജീവനക്കാർക്ക് വലിയ പ്രാമുഖ്യം കൊടുക്കാറുണ്ട്. ആകെ ജീവനക്കാരിൽ 38 ശതമാനത്തിലേറെയായിരുന്നു വനിതകൾ. വർക് ഫ്രം ഹോം അവസാനിപ്പിക്കുന്നതു മാത്രമാണ് കൂട്ടരാജിക്കു കാരണമെന്നും വിവേചനമോ മറ്റു കാരണങ്ങളോ വനിതാ ജീവനക്കാർ പിരിഞ്ഞുപോകുന്നതിനു പിന്നിലില്ലെന്നും കമ്പനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.