ADVERTISEMENT

Q- 2010 ൽ പഞ്ചായത്ത് പരിധിയിൽ വരുന്ന കൃഷിഭൂമി 2.60 ലക്ഷം രൂപയ്ക്കു വാങ്ങി. കഴിഞ്ഞ ഒക്ടോബറിൽ 5.60 ലക്ഷം രൂപയ്ക്കു വിൽപന നടത്തി. എനിക്ക് മൂലധന നേട്ടനികുതി ബാധകമാണോ? 

 പി.ജി.ഗോപാലകൃഷ്ണൻ, കോഴിക്കോട്

A- കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമി വിൽക്കുമ്പോഴുള്ള മൂലധന നേട്ടത്തിന്മേൽ നികുതി ബാധ്യതയില്ല.

എന്നാൽ വിൽക്കുന്ന ഭൂമി 10000 പേരിൽ കുറയാതെ ജനപ്പെരുപ്പമുള്ള ഒരു മുനിസിപ്പാലിറ്റിയുടെയോ കോർപറേഷന്റെയോ അധികാര പരിധിക്കുള്ളിൽ വരുന്നതാവരുത്.

കൂടാതെ,

1) പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ജനപ്പെരുപ്പമുള്ള ഒരു മുനിസിപ്പാലിറ്റിയുടെയോ കോർപറേഷന്റെയോ അധികാര പരിധിയിൽ നിന്ന് 2 കിലോമീറ്ററിനുള്ളിലോ;

2) 1 ലക്ഷം മുതൽ 10 ലക്ഷം വരെ ജനപ്പെരുപ്പമുള്ള ഒരു മുനിസിപ്പാലിറ്റിയുടെയോ കോർപറേഷന്റെയോ അധികാര പരിധിയിൽ നിന്ന് 6 കിലോമീറ്ററിനുള്ളിലോ;

3) 10 ലക്ഷത്തിനു മുകളിൽ ജനപ്പെരുപ്പമുള്ള ഒരു മുനിസിപ്പാലിറ്റിയുടെയോ കോർപറേഷന്റെയോ അധികാര പരിധിയിൽ നിന്ന് 8 കിലോമീറ്ററിനുള്ളിലൊ ആവരുത് കൃഷിസ്ഥലം സ്ഥിതി ചെയ്യുന്നത് എന്നുള്ള നിബന്ധനയുണ്ട്. അടുത്തുള്ള മുനിസിപ്പാലിറ്റിയുടെയോ കോർപറേഷന്റെയോ അധികാര പരിധിയിൽ നിന്ന് ദൂരം കണക്കാക്കുമ്പോൾ, റോഡ് മാർഗമല്ല, ‘ഏരിയൽ' ഡിസ്റ്റൻസ്’ കണക്കിലെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com