ADVERTISEMENT

പാലക്കാട് ∙ തമിഴ്നാട്ടിലെ വരൾച്ചയും കർണാടകയിലെയും ആന്ധ്രയിലെയും മഴയും ഒരുമിച്ചതോടെ പച്ചമുളകിന്റെ വിലവർധനയിൽ എരിഞ്ഞു മലയാളികൾ. കിലോഗ്രാമിനു 120 മുതൽ 180 രൂപ വരെയാണ് ഇന്നലെ പലയിടത്തും വില. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന മേഖലകളിലൊന്നായ ചിറ്റൂർ താലൂക്കിൽ പച്ചമുളക് ഈ സമയത്തു വിളവെടുക്കാനില്ല. ആന്ധ്രയിലും കർണാടകയിലും കനത്ത മഴയിൽ ഏക്കർ കണക്കിനു പച്ചമുളക് കൃഷിയാണു നശിച്ചത്. 

ഇതോടെ, തമിഴ്നാട്ടിൽ നിന്നുള്ള പച്ചമുളക് ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചുതുടങ്ങി. ഇതിനിടെ, വരൾച്ചയിൽ തമിഴ്നാട്ടിലും ഉൽപാദനം വല്ലാതെ കുറഞ്ഞു. ബക്രീദ് ആയതോടെ ഉത്തരേന്ത്യൻ വിപണിയിൽ പച്ചമുളകിനു വലിയ ഡിമാൻഡായി. ഇതോടെ, അവശേഷിക്കുന്ന പച്ചമുളക് കൂടുതൽ വില ലഭിക്കുന്ന ഉത്തരേന്ത്യൻ വിപണിയിലേക്കു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിൽ കൃഷിയിടങ്ങളിൽ മയിൽ ശല്യം കൂടിയതും പച്ചമുളക് ഉൾപ്പെടെ പല കൃഷിക്കും തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com