ADVERTISEMENT

ജനപ്രിയ മാപ്പ് ആപ്ലിക്കേഷൻ ആയ വെയ്സിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഗൂഗിൾ. ജനുവരിയിൽ ഗൂഗിൾ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2013ൽ കമ്പനി ഏറ്റെടുത്ത വെയ്സ് മാപ്പ് ആപ്ലിക്കേഷനിലെ പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കും എന്ന് വ്യക്തമല്ല. ഗൂഗിൾ മാപ്പിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര ആപ്ലിക്കേഷൻ ആയി പ്രവർത്തിക്കുന്ന വെയ്സിൽ 14 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഉപയോക്താക്കൾക്ക് വിവരങ്ങൾ ചേർക്കാൻ എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനും സാധിക്കുമെന്നതാണ് വെയ്‌സിന്റെ പ്രത്യേകത. വെയ്‌സിനെ ഗൂഗിൾ മാപ്പിന്റെ ഭാഗമാക്കുന്ന നടപടികളുടെ ഭാഗമാണ് പിരിച്ചുവിടൽ. പരസ്യ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

English Summary: layoffs in Weiss too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com