ADVERTISEMENT

ന്യൂഡൽഹി∙ ധനമന്ത്രാലയം കൊണ്ടുവന്ന പുതിയ മാറ്റത്തോടെ 7 ലക്ഷം രൂപയ്ക്കു മുകളിലുള്ള വിദേശ ടൂർ പാക്കേജുകൾക്ക് മാത്രമേ ഒക്ടോബർ 1 മുതൽ വർധിപ്പിച്ച ടിസിഎസ് (ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതി) ആയ 20% ബാധകമാകൂ. 7 ലക്ഷം രൂപ വരെയാണെങ്കിൽ നിലവിലെ നിരക്കായ 5% തന്നെ തുടരും. ഏത് തരം പേയ്മെന്റുകൾക്കും ഇത് ബാധകമായിരിക്കും. പാൻ നൽകിയാൽ ടിസിഎസിന്റെ മുഴുവൻ തുകയും പിന്നീട് ടാക്സ് ക്രെഡിറ്റ് ആയി ലഭിക്കും. ഇത് നികുതി ബാധ്യതയിൽ നിന്ന് തട്ടിക്കിഴിക്കാം.

വിദ്യാഭ്യാസ, ചികിത്സാചെലവുകൾക്കായി വിദേശത്തേക്ക് പണമയയ്ക്കുന്നതിന് 7 ലക്ഷം രൂപ വരെ ടിസിഎസ് ഇല്ല. അതിനു മുകളിലെങ്കിൽ 5 ശതമാനം. വായ്പയെടുത്താണ് വിദ്യാഭ്യാസമെങ്കിൽ 7 ലക്ഷത്തിനു മുകളിൽ 0.5% ആണ് ടിസിഎസ്.രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിന് 7 ലക്ഷത്തിനു മുകളിലും ടിസിഎസ് ബാധകമാകില്ല. 7 ലക്ഷം രൂപ വരെ വിദേശത്തുള്ളവർക്ക് സമ്മാനമായി നൽകുന്നതിന് ബാധകമാകേണ്ടിയിരുന്ന 20% എന്ന ഉയർന്ന ടിസിഎസും ഒഴിവായി. 7 ലക്ഷത്തിനു മുകളിലെങ്കിൽ മാത്രം ഉയർന്ന ടിസിഎസ് നൽകിയാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com