999 രൂപയ്ക്ക് 4ജി ഫോൺ; ‘ജിയോ ഭാരത്’ എത്തി
Mail This Article
×
മുംബൈ∙ കുറഞ്ഞ വിലയിൽ 4ജി ഫീച്ചർ ഫോൺ ‘ജിയോ ഭാരത്’ അവതരിപ്പിച്ച് റിലയൻസ് ജിയോ. 999 രൂപയാണ് വില. രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവകരമായ നീക്കമാണ് ജിയോ നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ലക്ഷം ഫോണുകൾ പുറത്തിറക്കും. 7ന് വിൽപന ആരംഭിക്കും. ‘2ജി മുക്ത് ഭാരത്’ എന്ന കമ്പനിയുടെ ലക്ഷ്യത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ‘ജിയോ ഭാരത്’ ഫോൺ.
123 രൂപയുടെ 28 ദിവസത്തെ ഡേറ്റ+അൺലിമിറ്റഡ് കോളിങ് പ്ലാനും പുറത്തിറക്കി. ഇതിൽ 14 ജിബി ഡേറ്റ ഉപയോഗിക്കാം. 1234 രൂപയുടെ വാർഷിക പ്ലാനിൽ 168 ജിബി ഡേറ്റ ലഭിക്കും. ജിയോ സിനിമ, ജിയോ പേ യുപിഐ അടക്കമുള്ള സേവനങ്ങളും ഫോണിൽ ലഭിക്കും. 0.3 മെഗാപിക്സലിന്റെ ക്യാമറയുള്ള ഫോണിന് 1000 എംഎഎച്ചിന്റെ ബാറ്ററിയാണ്. 128 ജിബി വരെ മെമ്മറി വർധിപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.