ADVERTISEMENT

ന്യൂഡൽഹി∙ അടുത്ത ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അർബുദത്തിനുള്ള 'ഡിനുറ്റിസിമാബ്' മരുന്ന് വിദേശത്ത് നിന്നെത്തിക്കുന്നതിന് നികുതി ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന് ഈ മരുന്ന് കാര്യക്ഷമമാണ്. ഇതിന്റെ  ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ആയ 12% ഒഴിവാക്കുന്നത് വഴി മരുന്നിനുള്ള ചെലവ് കുറഞ്ഞേക്കും. 36 ലക്ഷം രൂപയോളമാണ് ഈ മരുന്ന് എത്തിക്കുന്നതിനുള്ള നിലവിലെ ചെലവ്.

ഇതിനു പുറമേ ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ഐജിഎസ്ടി ഒഴിവാക്കിയേക്കും.നിലവിൽ 5 മുതൽ 12% വരെയാണ് പലതിന്റെയും ഐജിഎസ്ടി. 11നാണ് ജിഎസ്ടി കൗൺസിൽ യോഗം. വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ തടയാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ നടപടിയെടുത്തേക്കും. റജിസ്ട്രേഷൻ സമയത്ത് പാൻ ബന്ധിതമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാനുള്ള സമയപരിധി 45 ദിവസമെന്നത് 30 ദിവസമായി കുറച്ചേക്കും. 'ഹൈ റിസ്ക്' വിഭാഗത്തിൽപ്പെട്ട അപേക്ഷകരുടെ സ്ഥാപനമിരിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണമെന്ന വ്യവസ്ഥയും കൊണ്ടുവന്നേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com