ADVERTISEMENT

ഒട്ടാവ ∙ വാർത്തയില്ലെങ്കിൽ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സർക്കാർ പരസ്യവും നൽ‌കില്ലെന്ന് കാനഡ. ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ ഇന്റർ‌നെറ്റ് കമ്പനികൾ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ ഉപയോഗിക്കുന്നതിനു പ്രതിഫലം നൽകണമെന്ന നിയമം കാനഡ പാസാക്കിയതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്താ ലിങ്കുകൾ ഒഴിവാക്കിയത്. ഇതിനോടുള്ള പ്രതികരണമായാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സർക്കാർ പരസ്യങ്ങൾ നൽകില്ലെന്ന് മന്ത്രി പാബ്ലോ റോഡ്രിഗസ് വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം കാനഡയിലെ ഓൺലൈൻ പരസ്യവരുമാനത്തിന്റെ 80 ശതമാനവും (ഏകദേശം 6,000 കോടി രൂപ) ഗൂഗിളും ഫെയ്സ്ബുക്കുമാണ് സ്വന്തമാക്കിയത്. വാർത്താ ലിങ്കുകൾ നൽകി നേടിയ പരസ്യവരുമാനത്തിന്റെ വിഹിതം അതാത് വാർത്താവെബ്സൈറ്റുകൾക്കു കൈമാറണമെന്നാണ് നിയമം നിഷ്കർഷിക്കുന്നത്. ഇതിനെയാണ് കമ്പനികൾ എതിർക്കുന്നത്. ഏകദേശം 100 കോടിയോളം രൂപയുടെ പരസ്യമാണ് കാനഡ സർക്കാർ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രതിവർഷം നൽകുന്നത്.

English Summary: Canada stops advertising with Facebook and Instagram in news row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com