ADVERTISEMENT

മുംബൈ. ഒന്നാംപാദ ഫലം പുറത്തുവന്നതോടെ കുതിച്ചുയർന്ന് കല്യാൺ ജ്വല്ലേർസ് ഓഹരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 31% വർധനവാണ് സ്ഥാപനം റിപ്പോർട്ടു ചെയ്തത്. ജൂലൈ 7ന് രാവിലെ 158 രൂപയിൽ വ്യാപാരമാരംഭിച്ച ഓഹരി വാർത്തയെ തുടർന്ന് 165.2 രൂപ വരെയെത്തി. ഇന്ത്യയിൽ നിന്നുള്ള പ്രവർത്തനത്തിൽ മാത്രം 34 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദീപാവലിക്കു മുൻപായി 20 പുതിയ ഷോറൂമുകളാരംഭിക്കാനാണ് കല്യാൺ ജ്വല്ലേർസ് പദ്ധതിയിടുന്നത്. 2024ൽ തന്നെ ആദ്യത്തെ ഫ്രാഞ്ചൈസി ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്. 

 

2021 മാർച്ചിലാണ് ഓഹരിക്ക് 10 രൂപ മുഖവിലയില്‍ ഐപിഒ  അവതരിപ്പിക്കുന്നത്. 86–87 പ്രൈസ് ബാൻഡിൽ ആരംഭിച്ച ഐപിഒയുടെ ഇഷ്യൂ സൈസ് 1175 കോടി രൂപയായിരുന്നു. 47 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ നിലവിലെ മാർക്കറ്റ് മൂല്യം 16,985 കോടി രൂപയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 113.29% വും ഒരു വർഷത്തില്‍ 159.7% ലാഭവും നിക്ഷേപകർക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരി 30.62% മുന്നേറി.  52 ആഴ്ച്ചയിലെ താഴ്ന്ന നിരക്കായ 61 രൂപയിൽ നിന്നും 162.39% നേട്ടമെടുപ്പാണ് ഇതുവരെ ഓഹരിക്കുണ്ടായത്. 

 

English summary: Kalyan Jwellers shares hit record high

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com