ADVERTISEMENT

ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കന്ന മേഖലയിലെ മുന്‍നിരക്കാരായ ടാലി സൊല്യൂഷൻസ് തങ്ങളുടെ മൂന്നാമത് MSME Honours പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ചാണ് ഈ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ള സംരംഭക മേഖലകളിലുമായി പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ വളര്‍ത്തുന്നവരെ ആദരിക്കുകയാണ് പുരസ്‌ക്കാരങ്ങളുടെ ലക്ഷ്യം.

രാജ്യത്തിന്റെ നാലു സോണുകളിലായി (ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത്) അഞ്ചു വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങള്‍.

വണ്ടര്‍ വിമണ്‍ (Wonder Woman)

തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം ഇന്നത്തെ ബിസിനസിനെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്ന വനിതാ സംരംഭകരെ അംഗീകരിച്ചു കൊണ്ടാണ് വണ്ടര്‍ വിമണ്‍ പുരസ്‌ക്കാരം നല്‍കിയത്.

ബിസനസ് മാസ്റ്ററോ (Business Maestro)

കാലത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ചു മുന്നേറി ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നവരെയാണ് ഇതിലൂടെ അംഗീകരിച്ചത്.

ന്യൂജെന്‍ ഐകോണ്‍ (New Gen Icon)

വിപണിയിലെ അപര്യാപ്തതകള്‍ കണ്ടെത്തി നവീനമായ സംവിധാനങ്ങള്‍ അവതിപ്പിച്ചവരെയാണ് ന്യൂജെന്‍ ഐകോണ്‍ വഴി അനുമോദിച്ചത്.

ടെക് ട്രാന്‍സ്‌ഫോര്‍മര്‍ (Tech Transformer)

കൂടുതല്‍ മികച്ച നേട്ടങ്ങള്‍ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവരെയാണ് ഇതിലൂടെ അംഗീകരിച്ചത്.

ചാമ്പ്യന്‍ ഓഫ് കോസ് (Champion of Cause)

ആഗോള ക്ഷേമത്തിനായി സംഭാവനകള്‍ നല്‍കിയ ബിസിനസുകളാണ് ഈ വിഭാഗത്തിലൂടെ അഭിനന്ദിച്ചത്.

tally

അയ്യായിരത്തിലേറെ നോമിനേഷനുകളാണ് എംഎസ്എംഇ ഹോണേഴ്‌സിന്റെ മൂന്നാമതു പതിപ്പിനായി ലഭിച്ചത്. ഇതില്‍ നൂറിലധികം ബിസിനസുകളെ എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് ആദരിക്കുകയും ചെയ്തു. സീ ചെയ്ഞ്ച് കണ്‍സള്‍ട്ടിങ് സ്ഥാപകന്‍ എം കെ ആനന്ദ്, തമിഴ്‌നാട് എംഎസ്എംഇ വകുപ്പിലെ എഞ്ചിനീയറിങ് ജോയിന്റ് ഡയറക്ടര്‍ ഡോ ഇ ഭാസ്‌ക്കരന്‍, പവര്‍ടു എസ്എംഇ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ എച്ച്പി കുമാര്‍, പ്രോസ്‌സ് കണ്‍സള്‍ട്ടന്‍സി സഹ സ്ഥാപകന്‍ മേജര്‍ ജനറല്‍ സഞ്ജയ് സോയ്, ലൈവ് മിന്റ് മാനേജിങ് എഡിറ്റര്‍ സതീഷ് ജോണ്‍, ഇന്ത്യ എസ്എംഇ ഫോറം ഡയറക്ടര്‍ ജനറല്‍ സുഷ്മ മോര്‍ത്താനിയ തുടങ്ങിയവര്‍ നോമിനേഷനുകള്‍ വിലയിരുത്തി അന്തിമ വിജയികളെ തെരഞ്ഞെടുത്ത പാനലില്‍ അംഗങ്ങളായിരുന്നു.

മെട്രോ നഗരങ്ങള്‍, വന്‍ നഗരങ്ങള്‍, ചെറുകിട പട്ടണങ്ങള്‍, ഇടത്തരം പട്ടണങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മികച്ച ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പട്ടികയാണ് ജൂറിക്കു വിലയിരുത്താനായി ലഭിച്ചത്. ഈ മികച്ച നീക്കത്തിനുള്ള സാക്ഷ്യപത്രമായി ടാലിയുടെ 2.3 ദശലക്ഷത്തിലേറെ വരുന്ന എസ്എംഇ ഉപഭോക്താക്കളും 28,000 ഓളം വരുന്ന പങ്കാളികളും 1.35 ലക്ഷം വരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും നിലകൊള്ളുന്നു.

തങ്ങളുടെ പുതിയ നീക്കങ്ങളും കഴിവുകളും വഴി ഇന്നത്തെ സംവിധാനത്തെ വിപ്ലവവല്‍ക്കരിച്ച മികച്ച ബിസിനസ് ഉടമകളെ ടാലി ആദരിക്കുകയാണ്. സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിച്ചും സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കിയും അവര്‍ മുന്നോട്ടു പോകുന്നു. അംഗീകാരം നേടിയവരേയും വിജയികളേയും കുറിച്ചു കൂടുതല്‍ അറിയാനായി https://tallysolutions.com/msme-honours/ സന്ദര്‍ശിക്കുക.

English Summary : Tally Honours MSMEs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com