ADVERTISEMENT

അബുദാബി∙ ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ പ്രകൃതി വാതകം (എൽഎൻജി) യുഎഇ കയറ്റുമതി ചെയ്യും. അബുദാബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക് ഗ്യാസ്) ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐഒസി) 14 വർഷ കരാർ ഒപ്പുവച്ചു. 700 – 900 കോടി ഡോളറാണ് (ഏകദേശം 73800 കോടി രൂപ) ഇന്ത്യ മുടക്കുക. പ്രകൃതി വാതക വിതരണത്തിൽ യുഎഇ രാജ്യാന്തര തലത്തിൽ വിപണി കൂടുതൽ വികസിപ്പിക്കുകയാണ്. 

ഐഒസിയെ തന്ത്രപ്രധാന പങ്കാളിയായാണ് കരാറിൽ യുഎഇ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള ദീർഘകാല കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വർധിപ്പിക്കുമെന്ന് അഡ്നോക് ഗ്യാസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഹമ്മദ് അലെബ്രി പറഞ്ഞു. പെട്രോളിയം ഇന്ധനത്തിൽ നിന്നുള്ള ചുവടു മാറ്റത്തിന് എൽഎൻജി നിർണായക പങ്ക് വഹിക്കുമെന്നും അഡ്നോക് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com