ADVERTISEMENT

വാർത്താമാധ്യമങ്ങളുമായി വരുമാനം പങ്കിടുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിയമയുദ്ധം നടത്തുന്ന ഗൂഗിൾ, ജെനസിസ് എന്ന പേരിൽ വാർത്തയെഴുതുന്ന നിർമിതബുദ്ധി (എഐ) സംവിധാനം വികസിപ്പിച്ചെടുത്തു. വിവിധ സ്വഭാവത്തിലുള്ള വിവരങ്ങളെ ജെനസിസ് എഐ വാർത്തയാക്കി മാറ്റിയെഴുതും. നൽകിയ ഉള്ളടക്കത്തിലെ വാർത്താപ്രാധാന്യമുള്ള വസ്തുതകൾ സ്വയം തിരിച്ചറിയാവും വേണ്ട വിവരങ്ങൾ ഉൾപ്പെടുത്താനും വേണ്ടാത്തവ ഒഴിവാക്കാനും ഇതിനാകും. 

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൻ പോസ്റ്റ്, വോൾസ്ട്രീറ്റ് ജേണൽ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജെനസിസ്  പരീക്ഷിച്ചു. പത്രപ്രവർത്തകർക്കു പകരമാകാനല്ല, അവരെ സഹായിക്കാനാണ് ജെനസിസ് സൃഷ്ടിച്ചതെന്നാണ് ഗൂഗിളിന്റെ വാദം. പുതിയ എഐ ഗൂഗിൾ പൊതു ഉപയോഗത്തിനായി അവതരിപ്പിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com