ADVERTISEMENT

ന്യൂഡൽഹി∙ സാങ്കേതികത്തകരാർ മൂലം ഐആർസിടിസി വെബ്സൈറ്റ്/ആപ് വഴിയുള്ള റെയിൽവേ ടിക്കറ്റ് ബുക്കിങ് 10 മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ 2.56ന് ആരംഭിച്ച പ്രശ്നം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പരിഹരിച്ചത്. നേരിട്ട് ടിക്കറ്റ് എടുക്കാൻ തിരക്ക് വർധിച്ചതോടെ പ്രധാന സ്റ്റേഷനുകളിൽ അധിക കൗണ്ടറുകൾ തുറന്നു.സ്റ്റേഷനുകളിലെ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (എടിവിഎം) പലയിടത്തും പണിമുടക്കി.

ആമസോൺ, മെയ്ക‍്മൈട്രിപ് പോലെയുള്ള സൈറ്റുകളെ ആശ്രയിക്കാൻ ഐആർസിടിസി നിർദേശിച്ചിരുന്നു. എന്നാൽ ഇവയിലൂടെയുള്ള ബുക്കിങ്ങിനും പലർക്കും തടസ്സം നേരിട്ടു. പലരും ഒന്നിലധികം തവണ ബുക്ക് ചെയ്യാൻ ശ്രമിച്ച് പണം നഷ്ടമാകുകയും ചെയ്തു. പണം അക്കൗണ്ടിൽ നിന്നു പോയെങ്കിലും ടിക്കറ്റ് പലർക്കും ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com