ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിനു പങ്കാളിത്തമുള്ള പിപിപി സംരംഭമായ ഇൻകെൽ ഗ്രൂപ്പിന്റെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 102.89 കോടി രൂപയായി ഉയർന്നു. കമ്പനി എന്ന നിലയിൽ ഇൻകെലിന്റെ മാത്രം വിറ്റുവരവ് 81.16 കോടി രൂപയാണ്. മുൻവർഷത്തെ 59.40 കോടിയിൽ നിന്ന് 36.88% വളർച്ച. വെയർഹൗസ്, സൗരോർജം കാറ്റാടി ഊർജം തുടങ്ങിയ മേഖലകളിൽ 487 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഡയറക്ടർ ബോ‍ർഡ് അനുമതി നൽകി. 

25 വർഷത്തേക്കു കെഎസ്ഇബിക്ക് വൈദ്യുതി ഉൽപാദിപ്പിച്ചു നൽകുന്നതിന് ഇൻകെലിന്റെ പാലക്കാട്ടെ ഭൂമിയിൽ 14 മെഗാവാട്ട് വിൻഡ് എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിയുമായി കമ്പനി മുന്നോട്ടുപോവുകയാണ്. 2023 -24 സാമ്പത്തിക വർഷം 190 കോടിയുടെ വിറ്റുവരവും 18.32 കോടിയുടെ ലാഭവുമാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com