ADVERTISEMENT

തിരുവനന്തപുരം∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ–അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നു നറുക്കെടുത്ത് ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നൽകും. 

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിനു വൈകിട്ടു 3നു മന്ത്രി പി.രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ‘കേരള സ്‌പൈസസ്’ എന്ന പേരിൽ പുറത്തിറക്കുന്ന സുഗന്ധവ്യഞ്ജന വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഓഗസ്റ്റ് 22നു കൊച്ചിയിൽ ഫാഷൻ ഷോ സംഘടിപ്പിക്കും. ദുബായിലേക്കും ഇറ്റലിയിലേക്കും ഖാദി വസ്ത്രം കയറ്റി അയയ്ക്കുന്നതിന്റെ പ്രാരംഭ ചർച്ച നടക്കുകയാണെന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com