ADVERTISEMENT

കണ്ണൂർ ∙ ടിക്കറ്റ് ബുക്കിങ്ങിന് ‘ക്ലിയർട്രിപ്പു’മായി കൈകോർക്കാൻ കെഎസ്ആർടിസി. ഹോട്ടൽ, വിമാന, ബസ് സർവീസ് ടിക്കറ്റ് ബുക്കിങ് രംഗത്തെ വൻകിട ഓൺലൈൻ ട്രാവൽ ഏജന്റാണ് ക്ലിയർട്രിപ്. 4500ൽ അധികം കെഎസ്ആർടിസി സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക. ദീർഘദൂര യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും ക്ലിയർട്രിപ് ആപ് വഴിയോ വെബ്സൈറ്റ് വഴിയോ ബുക്കിങ് നടത്താം. കേരളത്തിനു പുറമേ, 5 സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളുമായി ക്ലിയർട്രിപ് സഹകരിക്കുന്നുണ്ട്.

കാർത്തിക് പ്രഭു
കാർത്തിക് പ്രഭു

ക്ലിയർട്രിപ് ഹെ‍ഡ് ഓഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു മനോരമയോട്:

∙ എന്തുകൊണ്ട് ക്ലിയർട്രിപ്?

വിമാന ടിക്കറ്റ് ബുക്കിങ്ങിനുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണു ക്ലിയർട്രിപ് ജനപ്രിയമായത്. പിന്നീട്, ഹോട്ടൽ റൂം ബുക്കിങ്ങിനും സൗകര്യമൊരുക്കി. ഈ വർഷമാണ് ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. നിലവിൽ 10 ലക്ഷം ബസുകളുമായി സഹകരിക്കുന്നു. കെഎസ്ആർടിസി കൂടി വരുന്നതോടെ കേരളത്തിലെ പ്രധാന ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായി ക്ലിയർട്രിപ് മാറും.

∙ ടിക്കറ്റ് ബുക്കിങ്ങിന് കെഎസ്ആർടിസിക്കു സ്വന്തം പ്ലാറ്റ്ഫോമുള്ള സ്ഥിതിക്ക് ക്ലിയർട്രിപ്പിന്റെ പ്രസക്തി?

പ്രധാനമായും 4 സർവീസുകളാണു ലക്ഷ്യമിടുന്നത്. 1) സൂപ്പർകോയിൻ‍. ക്ലിയർട്രിപ്പിലെ ഓരോ ടിക്കറ്റ് ബുക്കിങ്ങിനും ഫ്ലിപ്കാർട്ടിലേതു പോലെ സൂപ്പർകോയിൻ നൽകും. ഈ സൂപ്പർകോയിൻ ഉപയോഗിച്ചു ടിക്കറ്റ് വാങ്ങാം.  ബുക് ചെയ്യുമ്പോൾ ലഭിക്കുന്ന സൂപ്പർകോയിൻ ഫ്ലിപ്കാർട്ടിലും ഫ്ലിപ്കാർട്ടിലെ സൂപ്പർ കോയിൻ ക്ലിയർ ട്രിപ്പിലും ഉപയോഗിക്കാം. 2) റീഫണ്ട്. ടിക്കറ്റ് കാൻസൽ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ തുക തിരിച്ചുനൽകും. 3) 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സെന്ററുകൾ. 4) ഡിസ്കൗണ്ടുകൾ.

∙ സർവീസ് ചാർജ് ഈടാക്കുമോ?

സർവീസ് ചാർജ് ഈടാക്കില്ല. മാത്രമല്ല, ഡിസ്കൗണ്ടുകൾ ഉള്ളതിനാൽ കുറഞ്ഞ തുകയ്ക്കു ടിക്കറ്റെടുക്കാനും സാധിക്കും.

Content Highlight: KSRTC will collaborate with Cleartrip for ticket booking.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com