ADVERTISEMENT
സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അനിമേറ്റഡ് കഥാപാത്രത്തെ സൃഷ്ടിച്ച് വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് എത്തി. വാട്സാപ് സെറ്റിങ്സിൽ നിന്ന് അവതാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ക്രിയേറ്റ് യുവർ അവതാർ’ ലിങ്ക് വഴി സെൽഫി എടുത്ത് ഓരോരുത്തർക്കും സ്വന്തം മുഖത്തോട് രൂപസാദൃശ്യമുള്ള അവതാർ സൃഷ്ടിക്കാം. ഇത് വാട്സാപ് സ്റ്റിക്കറുകൾക്കു തുല്യമായി ചാറ്റുകളിൽ ഉപയോഗിക്കുകയും ചെയ്യാം. കഴിഞ്ഞ ഡിസംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സേവനമാണ് ഇപ്പോൾ വ്യാപകമാക്കിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com