ADVERTISEMENT

മട്ടന്നൂർ (കണ്ണൂർ) ∙ ചരക്കു കയറ്റുമതിക്കു മാത്രമായി കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഇന്നുമുതൽ പ്രത്യേക വിമാന സർവീസ്. വൈകിട്ട് 3.45നു ഷാർജയിലേക്കാണ് ആദ്യ സർവീസ്. വിമാനത്താവള ഡയറക്ടർ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫ്ലാഗ്ഓഫ്. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ കാർഗോ സർവീസ് നടത്തുന്നത്. 18 ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന ബോയിങ് 737–700 വിമാനമാണ് ഉപയോഗിക്കുന്നത്. നാളെ രാത്രി 8നു ദോഹയിലേക്കും സർവീസുണ്ട്.

ഗൾഫ് മലയാളികൾക്ക് ഓണാഘോഷത്തിനുള്ള പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ തുടങ്ങിയവയുമായി 23 മുതൽ 27വരെ തുടർച്ചയായി ചരക്കുവിമാനങ്ങൾ പറക്കും. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 2 സർവീസുകളാകും നടത്തുക. കൂടുതൽ ചരക്ക് ലഭിക്കുകയാണെങ്കിൽ എണ്ണം കൂട്ടുമെന്ന് ദ്രാവിഡൻ ഏവിയേഷൻ സർവീസസ് മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്ത് പറഞ്ഞു. കണ്ണൂരിനെ കേരളത്തിന്റെ പെരിഷബിൾ കാർഗോ ഹബ്ബായി മാറ്റാമെന്നു പ്രതീക്ഷിക്കുന്നതായി കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ പറഞ്ഞു.

Content Highlight: Cargo flights from Kannur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com