ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യയിലെ ഐടി മേഖലയിൽ ജോലിചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ കെടിഡിസിയുടെ വർക്കേഷൻ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ  വയനാട് ജില്ലയിൽ ആരംഭിച്ച വർക്കേഷനിലേക്ക് ബെംഗളൂരു ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഒട്ടേറെപ്പേർ എത്തുന്നുണ്ട്.  കെടിഡിസിയും ടെക്നോപാർക്കും ചേർന്നുള്ള വർക്കേഷൻ പദ്ധതിക്കായുള്ള ധാരണാപത്രം കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രനും ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായരും കൈമാറി. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമയം ചെലവഴിക്കുന്നതിനൊപ്പം ഓൺലൈനിൽ ജോലിയും ചെയ്യാനാകുന്ന പദ്ധതിയാണ് വർക്കേഷൻ. 

വർക് ഫ്രം ഹോം, വർക് നിയർ ഹോം പോലുള്ള പുതിയ തൊഴിൽ രീതികളുടെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതൽ ഊർജസ്വലരാക്കുന്നതിന് ആഗോള കമ്പനികൾ വർക്കേഷൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്. കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒറ്റയ്ക്കോ ഉള്ള വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യേണ്ടി വരുന്നവർക്കായി ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പ്രത്യേക ക്രമീകരണങ്ങൾ ഓരോ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഒരുക്കാനുള്ള തയാറെടുപ്പുകളിലാണ് കെടിഡിസി. ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് കെടിഡിസി മൊമന്റസ്, കെടിഡിസി മാർവൽസ്, കെടിഡിസി മാജിക് എന്നീ പുതിയ പാക്കേജുകളും 18004250123 എന്ന ടോൾ ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു.‌

Content Highlight: KTDC Workation facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com