ADVERTISEMENT

തിരുവനന്തപുരം ∙ ഓണക്കാലത്ത് പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയിൽ റെക്കോർഡുമായി മിൽമ. വെള്ളി മുതൽ ഉത്രാടം വരെയുള്ള 4 ദിവസങ്ങളിൽ 1,00,56,889 ലീറ്റർ പാലാണ് മിൽമ വഴി വിറ്റത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.5% കൂടുതലാണ് ഇത്തവണത്തെ വിൽപ്പനയെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലീറ്റർ പാലാണ് ഇക്കാലയളവിൽ വിൽപന നടത്തിയത്. ഓണാവധിക്ക് മുൻപുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ചയാണ് ഏറ്റവും അധികം വർധന പാൽ വിൽപന നടന്നത്– 18,59,232 ലക്ഷം ലീറ്റർ. കഴിഞ്ഞ വർഷം ഇത് 16,44,407 ലക്ഷം ലീറ്ററായിരുന്നു.

ഓഫിസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളർച്ച കൈവരിക്കാൻ മിൽമയെ സഹായിച്ചതെന്നും ചെയർമാൻ അറിയിച്ചു. പാൽ ഉൽപന്നങ്ങളുടെ വിൽപനയിലും റെക്കോർഡാണ്. തൈരി‍ന്റെ വിൽ‍പന 16% വിൽപന കൂടി. ഇത്തവണ 4 ദിവസത്തിനിടെ 12,99,215 ലക്ഷം കിലോഗ്രാം തൈരാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 11,25,437 ലക്ഷം കിലോഗ്രാമായിരുന്നു.

മിൽമയുടെ മൂന്നു യൂണിയനുകളിലുമായി ആകെ 743 ടൺ നെയ്യും വിറ്റു. ഉത്രാടദിനത്തിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയനും വിൽപനയിൽ റെക്കോർഡിട്ടു. കഴിഞ്ഞ വർഷത്തെക്കാൾ 21% കൂടുതൽ. തൈരിന്റെ വിൽപന 26% കൂടി. അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസം കൊണ്ടു മിൽമ എറണാകുളം മേഖലാ യൂണിയൻ വിറ്റഴിച്ചത് 50 ലക്ഷം ലീറ്ററിലേറെ പാലും 7 ലക്ഷം പാക്കറ്റ് തൈരും. കഴിഞ്ഞ ഓണക്കാലത്തെക്കാൾ തൈരു വിൽപനയിൽ 15 % വർധനയോടെ റെക്കോർഡ് നേട്ടമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com