ADVERTISEMENT

കൊച്ചി ∙ വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും സമ്മാനങ്ങളുമായി ഇന്ത്യയിലെ മുന്‍നിര സ്മാർട്ഫോണ്‍ ബ്രാൻഡായ ഷഓമിയുടെ ഓണവിസ്മിയം ഓഫര്‍ അവതരിപ്പിച്ചു. സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് വ്യത്യസ്ത വേദികളിലായി ഓഫറുകള്‍ ലോഞ്ച് ചെയതത്. ലുലുമാളില്‍ സംഘടിപ്പിച്ച ലോഞ്ചിൽ ഫ്ളാഷ്മോബ്, മത്സരങ്ങള്‍ മുതലായവ ഉണ്ടായിരുന്നു.

ഈ ഓണക്കാലത്ത് എല്ലാ ഉൽപന്നങ്ങളിലും വലിയ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി നൽകുന്നത്. കൂടാതെ ഷോപ്പ് സ്മാര്‍ട് വിന്‍ ഗോള്‍ഡ് ഓഫറിലൂടെ ഷഓമി സ്മാർട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 100 ഗ്രാം സ്വര്‍ണവും സ്മാർട്ഫോണുകളും, സ്മാര്‍ട് ടിവികളുമുല്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണായ റെഡ്മി 12 5എഇ ഷഓമി ലോഞ്ച് ചെയ്തു.

റാപ് ഗാനവും രസകരമായ മാവേലി ആനിമേഷനുമായി ഷഓമിയുടെ ഓണം പരസ്യം ട്രെന്‍റിങ് ആകുന്നു. 50 സെക്കൻഡ് ദൈര്‍ഘ്യമുള്ള പരസ്യം ഇന്‍റര്‍നെറ്റില്‍ ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. മുന്‍നിര താരങ്ങളുള്‍പ്പെടെ ഇതു പങ്കുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com