ADVERTISEMENT

ന്യൂഡൽഹി∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) നടപ്പാക്കിയ പുതിയ 56 ജില്ലകളിൽ ഇടുക്കി ഉൾപ്പെട്ടില്ല. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്.രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണ വിൽപന നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. 

പുതിയ ജില്ലകൾ കൂടി ഉൾപ്പെടുത്തിയതോടെ ഹാൾമാർക്കിങ് നിർബന്ധമായ ജില്ലകൾ 395 ആയി. 2021 ജൂലൈയിലാണ് എച്ച്‍യുഐഡി നടപ്പാക്കിയത്. ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്ക സവിശേഷ അടയാളമാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും.

Content Highlight: HUID, Hallmarking, Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com