ADVERTISEMENT

ന്യൂഡൽഹി ∙ ബോളിവുഡ് നടൻ അനിൽ കപൂറിന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഉപയോഗിക്കുന്നതു ഡൽഹി ഹൈക്കോടതി തടഞ്ഞു. തന്റെ ചിത്രവും എകെ എന്ന ചുരുക്കപ്പേരും സിനിമകളിൽ നിന്നുള്ള ഭാഗങ്ങളും ചില വെബ്സൈറ്റുകളും സ്ഥാപനങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണു അനിൽ കപൂർ കോടതിയെ സമീപിച്ചത്.

ഇദ്ദേഹത്തിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ ഉപയോഗിച്ച് എന്തെങ്കിലും ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതും റിങ്ടോൺ ഉൾപ്പെടെയുള്ളവ തയാറാക്കുന്നതും വിലക്കുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു ചിത്രങ്ങൾ മോർഫ് ചെയ്തു തയാറാക്കുന്നതും ജിഫ് ഇമേജുകൾ സൃഷ്ടിക്കുന്നതിനും വിലക്കുണ്ട്.

http://Anilkapoor.com ഉൾപ്പെടെയുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനം വിലക്കണമെന്നും ജസ്റ്റിസ് പ്രതിമാ എം. സിങ്ങിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. നടന്റെ ചിത്രം വ്യാജമായി ഉപയോഗിച്ചിരിക്കുന്ന അശ്ലീല വിഡിയോകൾ വിലക്കാൻ കേന്ദ്ര ഐടി മന്ത്രാലയത്തിനും കേന്ദ്രം നിർദേശം നൽകി. എഐ സാങ്കേതിക വിദ്യയും മറ്റും ഉപയോഗിച്ചു തന്റെ ചിത്രങ്ങൾ വ്യാജമായി സൃഷ്ടിക്കുന്നുവെന്നും ഇതു തന്നെ വ്യക്തിത്വത്തെയും സൽപേരിനെയും കുടുംബത്തെയും ബാധിക്കുന്നുവെന്നും അനിൽ കപൂർ ഹർജിയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com