ADVERTISEMENT

കൊച്ചി ∙ അപ്രതീക്ഷിത ഉത്തരവിലൂടെ രാജ്യത്തെ തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം നാടകീയമായി പിൻവലിച്ച് തേയില ബോർഡ്. ലേലം ആരംഭിക്കേണ്ട 25 നു രാവിലെ ലേലം റദ്ദാക്കി ഉത്തരവിട്ട ബോർഡ് അർധ രാത്രിയോടെയാണു തീരുമാനം പിൻവലിച്ചത്. അതോടെ, കൊച്ചി ഉൾപ്പെടെ രാജ്യത്തെ 6 സെന്ററുകളിലും ഇന്നലെ ലേലം നടന്നു.

വടക്കേ ഇന്ത്യൻ ലേല കേന്ദ്രങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടർന്നാണു റദ്ദാക്കൽ പിൻവലിച്ചത്. മുന്നറിയിപ്പില്ലാതെ ലേലം നിർത്തിവയ്ക്കുന്നതു തേയില വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വ്യവസായ മേഖലാ പ്രതിനിധികൾ ബോർഡിനെ എതിർപ്പ് അറിയിച്ചത്. നിലവിലെ ‘ഭാരത് ഓക്‌ഷൻ സമ്പ്രദായം ഉപേക്ഷിച്ചു പഴയ ബ്രിട്ടിഷ് രീതിയിലേക്കു മടങ്ങാനാണു ബോർഡിന്റെ നീക്കം. അതിനുള്ള സാങ്കേതിക നടപടികൾക്കായാണു ലേലം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നത്. ലേലം രീതി മാറ്റുന്നതു സംബന്ധിച്ച ചർച്ചകൾക്കായി കൂടിക്കാഴ്ചയ്ക്കു സമയം ആവശ്യപ്പെട്ടു വ്യവസായ പ്രതിനിധികൾ ടീ ബോർഡ് അധികൃതർക്കു കത്തു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com