ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു നാളെ വിഴിഞ്ഞത്തേക്കു തിരിക്കും. 29ന് ഉച്ചയോടെ മുന്ദ്രയിൽ എത്തിയ കപ്പലിൽനിന്നു ക്രെയിനുകൾ ഇറക്കി സ്ഥാപിക്കുന്ന ജോലി ഇന്നു പൂർത്തിയാകും. നാലു ക്രെയിനുകളാണ് മുന്ദ്രയിൽ ഇറക്കുന്നത്.

വിഴിഞ്ഞത്ത് ഇറക്കേണ്ട മൂന്നു ക്രെയിനുകളുമായി നാളെ പുറപ്പെടുന്ന കപ്പൽ 11 അല്ലെങ്കിൽ 12ന് വിഴിഞ്ഞത്തിനു സമീപം എത്തും. 15ന്  സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്ത് അടുക്കുക. ആദ്യത്തെ കപ്പലിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും രണ്ടു യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ നാലു കപ്പലുകൾ കൂടി പിന്നീട് ചൈനയിൽ നിന്നെത്തും. 

English Summary: vizhinjam port 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com