കനറാ ബാങ്ക് പ്രോപ്പർട്ടി എക്‌സ്‌പോ ഡിസംബർ 16ന്
Mail This Article
×
തിരുവനന്തപുരം∙ സർഫാസി നിയമപ്രകാരം കനറ ബാങ്ക് ലേലത്തിന് കൊണ്ടുവരുന്ന വസ്തുവകകളുടെ എക്‌സ്‌പോ ഡിസംബർ 16ന് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലുള്ള കനറാ ബാങ്ക് സർക്കിൾ ഓഫിസിൽ സംഘടിപ്പിക്കും. സർഫാസി നിയമപ്രകാരം ബാങ്ക് ഏറ്റെടുത്തിട്ടുളള വസ്തുവകകളുടെ പ്രദർശനമാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള പാർപ്പിട, വാണിജ്യ, വ്യാവസായിക സ്വത്തുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിശദാംശങ്ങൾ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നതാണ്. ഓൺലൈൻ ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങളും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള മുൻവ്യവസ്ഥകളും എക്സ്പോയിൽ പ്രദർശിപ്പിക്കും.
English Summary:
Canara bank property expo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.