ADVERTISEMENT

ആലപ്പുഴ ∙ സെറിബ്രൽ പാൾസി ബാധിച്ച ഏകമകന്റെ ചികിത്സയ്ക്കു തുക കണ്ടെത്താനാകാതെ സ്വന്തം വീടുപോലുമില്ലാത്ത കുടുംബം സഹായം തേടുന്നു.
മുല്ലയ്ക്കൽ വാർഡ് തയ്യിൽ ബാലകൃഷ്ണ നായിക്ക്– മഞ്ജു ദമ്പതികളുടെ മകനായ ശംഭുനാഥിന്റെ (19) ജന്മനായുള്ള രോഗത്തിനു പല ചികിത്സകളും നോക്കിയെങ്കിലും കൂടുതൽ ആശ്വാസം ലഭിച്ചില്ല.

മകനെ നിലത്തു കിടത്തിയാ‍ൽ അവിടെ കിടക്കുന്നതല്ലാതെ ഇരിക്കാനോ നടക്കാനോ കഴിയില്ല. ചികിത്സ തുടരുന്നതിനാൽ സംസാര ശേഷി വർധിക്കുന്നുണ്ട്.എപ്പോഴും ഒരാളുടെ സഹായം വേണം. കാലിൽ 2 തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. രോഗം കൂടാതിരിക്കാൻ ഫിസിയോതെറപിയും മരുന്നും വേണം. ഇതിനു മാസംതോറും നല്ലൊരു തുക കണ്ടെത്തണം.

ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ഡോക്ടറുടെ ചികിത്സയിലാണ്. സ്വന്തമായി ‌ഭൂമിയില്ലാത്തതിനാൽ നഗരസഭയുടേതുൾപ്പെടെ ഭവന പദ്ധതിയിൽ അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ഹരിപ്പാട് ചിപ്സ് നിർമാണ കേന്ദ്രത്തിലെ ജോലി കൊണ്ടാണ് ബാലകൃഷ്ണ നായിക്ക് കുടുംബം പുലർത്തുന്നത്. ഇന്ത്യൻ ബാങ്കിന്റെ മുല്ലയ്ക്കൽ ശാഖയിൽ മഞ്ജുവിന്റെ പേരിലുള്ള അക്കൗണ്ട് നമ്പർ–6390467758. IFSC-IDIB000A012. ഫോൺ: 93873 76746.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com