ADVERTISEMENT

കോട്ടയം ∙ ആർപ്പൂക്കര ഈസ്റ്റ് മേനാച്ചേരിയിൽ ജിസ്മോന് (21) എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന അസുഖും പിടിപെട്ടു. കണ്ണിനു കാഴ്ച കുറയുകയായിരുന്നു ആദ്യ ലക്ഷണം. അതോടൊപ്പം ശരീത്തിനു ബക്ഷയവും അനുഭവപ്പെട്ടു തുടങ്ങി. മെഡിക്കൽ കോളജിലെ പരിശോധനയുടെ ഫലമായി ജിസ്മോനു തലച്ചോറിനെ ബാധിക്കുന്ന അസുഖമാണെന്നു നിർണയിക്കപ്പെട്ടു. ചികിൽസ തുടർന്നെങ്കിലും അസുഖം കുടിതയല്ലാതെ കുറഞ്ഞില്ല. 

ഇപ്പോൾ ഏഴു വർഷത്തോളമായി ചികിൽസയിലാണെങ്കിലും കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാനോ നടക്കാനോ ഒന്നും സാധിക്കുകയില്ല. . ഇപ്പോൾ ഇടയ്ക്കിടെ ഫിറ്റ്സും വരാറുണ്ട്.  പിതാവും മാതാവും ഇളയ സഹോദരനുമടങ്ങിയതാണ് കുടുംബം. പിതാവ് പെട്ടി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബ കാര്യങ്ങൾ നടത്തിയിരുന്നത്. 

 

എന്നാൽ മൂന്നു മാസം മുമ്പ് അമ്മ മരിച്ചതോടെ പിതാവിനു പണിക്കു പോകാൻ കഴിയാതായി. ഇപ്പോൾ ജിസ്മോന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് പിതാവാണ്. ഇളയ സഹോദരൻ നാട്ടുകാരുടെ സഹായത്തോടെ ഏറ്റൂമാനുരപ്പൻ കോളജിൽ ഡിഗ്രിക്കു പഠിക്കുന്നു. മറ്റുള്ളരുടെ സഹായംകൊണ്ടാണ് ഇപ്പോൾ വീട്ടുകാര്യങ്ങളും ചികിൽസയും നടക്കുന്നത്. സ്വന്തമായി ഒരു വീടുപോലും ഇവർക്കില്ല.

 

പിതാവിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുണ്ട്.

 

എം. സി. ജോസഫ്

മൊബൈൽ: 9605144199

മേനാച്ചേരിയിൽ, 

ആർപ്പൂക്കര ഈസ്റ്റ്, പനമ്പാലം, കോട്ടയം

 

ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കോട്ടയം മെഡിക്കൽ കോളജ് ബ്രാഞ്ച്

അക്കൗണ്ട് നമ്പർ: 37336029899

ഐഎഫ്എസ് കോഡ്: എസ്ബിഐഎൻ007011

എംഐസിആർ കോഡ്: 686002915

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com