sections
MORE

അടുപ്പിലെ തീയണഞ്ഞു; ഉള്ളിലെ തീ ആഞ്ഞുകത്തുന്നു ഇൗ കുടുംബത്തിന്റെ ദുരിത പെരുമഴ തോരുന്നില്ല

KURAMPALA%20%20%20%201
SHARE

വാടകവീടിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് രാധാമണിയുടെ നിസഹയാതകളിലേക്കാണ്. രോഗവും വേദനയും സങ്കടവും നിറഞ്ഞ തന്റെ ജീവിതത്തിലേക്ക് നിർത്താതെ പെരുമഴ പോലെയാണ് ദുരന്തങ്ങളുടെ പെയ്ത്ത്. സന്തോഷിക്കാനൊരു ദിവസമല്ല, പട്ടിണിമാറിയ ഒരു ദിനമുണ്ടാകുമോ എന്ന രാധാമണിയും രോഗിയായ ഭർത്താവ് ആനന്ദനും മകൾ സുജിതയും പ്രാർഥിക്കുന്നത്.


  മൂത്തമകൾ സുനിതയുടെ വിവാഹത്തോടെ ഉള്ളതെല്ലാം വിറ്റ് വാടകവീട്ടിലേക്ക് മാറിയതാണ് വർഷങ്ങൾക്ക് മൂൻപ് മുന്ന് പേരും. മെല്ലെ ചെറിയ ജോലികൾ ചെയ്തു കടങ്ങളൊക്കെ വീട്ടാം കയറിക്കിടക്കാൻ സ്ഥലവും വീടുമൊക്കെ ഭാവിയിൽ ഉണ്ടാക്കാമെന്നൊക്കെയായിരുന്നു എല്ലാവരുടെയും പോലെ ഇൗ കുടുംബത്തിന്റെയും പ്രതീക്ഷ.


 പക്ഷേ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. രോഗങ്ങൾ ആദ്യം തന്നെ ആനന്ദനെ വീഴ്ത്തി. അതോടെ ആനന്ദൻ കൂലിപ്പണിക്ക് പോയി എന്തെങ്കിലും കൊണ്ടുവന്ന് ആഹാരം കഴിക്കുന്ന പതിവ് വീട്ടിൽ മുടങ്ങി. ആരോഗ്യമില്ലാത്തതിൽ കൂലിപ്പണിക്ക് പോകാൻ കഴിയാതിരുന്ന രാധാമണി വീടുകളിൽ ജോലിക്ക് പോയി തുടങ്ങി കുടുംബം നോക്കാൻ. അങ്ങനെ കിട്ടിയ ചെറിയ തുകകളും സഹകരണബാങ്കിൽ നിന്ന് വായ്പയും തരപ്പെടുത്തി ഒരു പശുവിനെ വാങ്ങി. അതിന്റെ പാൽവിറ്റായാലും വീട്ടിലെ പട്ടിണി മാറ്റാമെന്നായിരുന്നു കരുതിയത്.  രണ്ടുമാസം കാര്യങ്ങൾ മുന്നോട്ടുപോയി. ഒരു ദിവസം പശുവിന് പുല്ലുംപറിച്ച് തിരിച്ചെത്തിയ രാധാമണി പശുവിന്റെ മുന്നിൽ തന്നെ തളർന്നുവീണു.

ഹൃദയാഘാതമാണ്. ശരീരമാകെ വിയർത്തുകുളിച്ച് അനക്കമറ്റ് കിടന്ന രാധാമണിയെ മകൾ വലിച്ചിഴച്ച് മുറിക്കുള്ളിലെത്തിച്ചെങ്കിലും ബോധം വീഴുന്നില്ല. ആശുപത്രിയിലെത്തിക്കാൻ ഓട്ടോ വിളിക്കാൻ പോലും കയ്യിൽ പണമില്ല. റോഡിൽ നിന്ന് കരഞ്ഞ മകൾക്ക്  അയൽവാസി നൽകിയ 500 രൂപയുമായി ഓട്ടോറിക്ഷയിൽ പന്തളത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽകോളജിലേക്ക് വിട്ടു. മരിച്ചെന്നു കരുതിയ രാധാമണിയെ ദൈവം തിരിച്ചുനടത്തി. വലിയ ഹൃദയാഘാതമാണെന്നും അടിയന്തരമായി ബൈപാസ് ശസ്ത്രക്രീയ നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു.

തിരിച്ചുള്ള വണ്ടിക്കൂലി പോലുമില്ലാത്ത രാധാമണിയും മകളും ഇതൊന്നും കേൾക്കാൻ പോലുമുള്ള മാനസികാവ്ഥയിലായിരുന്നില്ല.  തിരിച്ചുകിട്ടിയ ജീവനുമായി അവർ വീട്ടിലേക്ക് പാഞ്ഞു. ഇപ്പോൾ ആറുമാസമായി കിതപ്പും വേദനയുമായി രാധാമണി പശുവിനെ നോക്കുന്നു. വീട്ടിലെ അടുപ്പിലെ കനലുകള്‍ അണയാതിരിക്കാനുള്ള ഓട്ടം.

രാധാമണിക്ക് ശസ്ത്രക്രീയയ്ക്കും അസുഖബാധിതനായ ആനന്ദന്റെ ചികിൽസ്യ്ക്കും അവർക്ക് കൂട്ടായുള്ളത് പ്രാർഥനയും ഒപ്പം സന്മനകളുടെ സന്നദ്ധതയുമാണ്. നിസഹായത നിഴലിക്കുന്ന രാധാമണിയുടെ കുടുംബത്തിന് അസുഖങ്ങളിൽ നിന്ന് പട്ടിണിയിൽ നിന്ന് നടന്നുകയറാൻ നിങ്ങളുടെ സഹായമാണ് ഇനി പ്രതീക്ഷ.
ഫോൺ–9656187546
Account No-  57024687436
IFSC Code- SBIN0070079
SBI Pandalam
Pathanamthita

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA