ADVERTISEMENT

കോ‌ട്ടയം∙ വേദനകളുട‌െ കടലിൽ തീരം തേടി തുഴയുമ്പോൾ കുടുംബ ഭാരം താങ്ങാനാകാതെ തളരുകയാണു പനച്ചിക്കാട്,കുഴിമറ്റം പുതുവൽചിറ വീട്ടിൽ സിന്ധു സുരേ‍ഷ് എന്ന വീട്ടമ്മ.  വൃക്കകൾ രണ്ടും തകരാറിലായ ഭർത്താവു പി.എ. സുരേഷിന്റെ ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനുമായി വീടിന്റെ ആധാരം പണയപ്പെടുത്തി എടുത്ത 2.75 ലക്ഷം രൂപയുടെ ലോൺ പലിശ പോലും തിരിച്ചടയ്ക്കാനായിട്ടില്ല ഇതുവരെ.

മക്കളുടെ വിവാഹത്തിനായി വാങ്ങിയ കടങ്ങൾ വേറെയും.
 കോട്ടയത്തെ കടകൾ വൃത്തിയാക്കിയാണ് ഈ വീട്ടമ്മ തനിക്കും ഭർത്താവിനും ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്.

രക്തം ചർദ്ദിച്ചു തളർന്നു വീണ ഭർത്താവിനെ ചികിത്സിക്കാൻ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പണമില്ലായിരുന്നു ഈ കുടുംബത്തിന്റെ കയ്യിൽ. ദിവസേന മരുന്നിനും മറ്റുമായി ഭീമമായ തുകയാണ് ചെലവു വരുന്നത്.  ലോൺ അടയ്ക്കാത്തതിനാൽ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

കൂലിപ്പണിയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം നിത്യ ചെലവിനു പോലും തികയുന്നില്ല. എന്തുചെയ്യണമെന്നറിയാതെ അലയുന്ന ഈ കുടുംബം സുമനസുകളുടെ കാരുണയ്ക്കായി കാത്തിരിക്കുന്നു. ഫോൺ: 7510873199

അക്കൗണ്ട് വിവരങ്ങൾ
SINDHU SURESH
CANARA BANK, BRANCH- PARUTHUMPARA
ACCOUNT NO- 4216101006021
IFSC CODE- CNRB0004216


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com