ADVERTISEMENT

കോട്ടയം ∙ ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്ന റോയ് ജോസഫ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് നാട്ടിൽ തിരികയെത്തിയത്. 2017 ജൂണിൽ അവിടെവച്ച് അസുഖം ഉണ്ടാവുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിക്കുകയും ചെയ്തു. ശസ്ത്രക്രിയ വേണമെന്നും ഇതിനു ഏകദേശം 5 ലക്ഷം രൂപ ചെലവ് വരുമെന്നും ഡോകടർമാർ നിർദേശിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന റോയ് ജോസഫിന്റെ കുടുംബം ഇതോടെ നാട്ടിൽ തിരിച്ചെത്തി. ഇവിടെ തുടർ ചികിത്സ നടത്തി വരുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. മരുന്നുകൾക്കായി നല്ലൊരു തുക മാസന്തോറും വേണം. നാട്ടിൽ വന്നതിനു ശേഷവും ചികിത്സയ്ക്കു വലിയതുകയായി. ബന്ധുക്കളും കൂട്ടുകാരും സഹായിച്ചു. ഇനിയും ഉദാരമതികളുടെ സഹായം ഉണ്ടെങ്കിലേ ചികിത്സിക്കാൻ കഴിയു. രണ്ടു പെൺമക്കളടങ്ങുന്ന കുടുംബം കൂടുതൽ ആൾക്കാരുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ്.സ്വന്തമായി വീടില്ല. വാടകയ്ക്കാണ് താമസം. വാടക കൊടുക്കാൻപോലും പണമില്ലാതെ വലയുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസവും വഴിമുട്ടി.

മേൽവിലാസം: റോയ് ജോസഫ്,ഇടക്കരി, മര്യാത്തുരുത്ത് (പി.ഒ), കോട്ടയം.ഫോൺ നമ്പർ: 9746023009.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ബാങ്ക് – ഇന്ത്യൻ ബാങ്ക്, ശാഖ – ബേക്കർ ജം​ക്​ഷൻ, കോട്ടയം. അക്കൗണ്ട് നമ്പർ: 6228089829.

ഐഎഫ്എസ് കോഡ് – IDIB000K050.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com