ADVERTISEMENT

അമിയാട്രാഫിക് ലാട്രൽ സ്ക്ലിറോസിസ് എന്ന അപൂർവ രോഗം ബാധിച്ച് കൈകാലുകൾ തളർന്നു കിടപ്പിലാണ് കോട്ടയം കിളിരൂർ പാറേൽ നാൽപതിൽ പി.ജെ.സുബി. വിവിധ ആശുപത്രികളിൽ ആയുർവേദ ചികിത്സകളും കണ്ണൂർ മെഡിക്കൽ കോളജിലും ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ചികിത്സ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ന്യൂഡൽഹി എയിംസ് ആശുപത്രിയുടെ കീഴിൽ ചികിത്സയിലാണ്.
മാസം 10 എണ്ണം വീതമുള്ള വിദേശ മരുന്നാണ് കുത്തിവച്ചിരുന്നത്. ഇത് ഇപ്പോൾ മുടങ്ങി.

കുത്തിവയ്പ് പൂർത്തിയാക്കിയാൽ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ശേഷി തിരികെ ലഭിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ കൂലിപ്പണിക്കാരനായ ഭർത്താവിനും അഞ്ച് വയസുകാരി മകൾക്കും വീട്ടാവശ്യങ്ങൾക്കുള്ള പണം പോലും കണ്ടെത്താൻ സാധിക്കുന്നില്ല.

കുത്തിവയ്പ് പൂർത്തിയാക്കാൻ സുബി സുമനസുകളുടെ സഹായം തേടുകയാണ്. സുബിയുടെ എസ്ബിഐ തിരുവാർപ്പ് ശാഖയിലെ അക്കൗണ്ട് നമ്പർ: 67304772726 ഐഎഫ്എസ്ഇ: SBIN0070223, Ph- 8606512285

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com